അ​ഹ​മ്മ​ദാ​ബാ​ദ്: മോ​ദി പ​രാ​മ​ർ​ശ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യ വി​ധി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹ​ർ‌​ജി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​ന വി​ധി പ​റ​യാ​ന്‍ മാ​റ്റി. വേ​ന​ല​വ​ധി​ക്കു​ശേ​ഷം കോ​ട​തി വി​ധി പ​റ‍​യും.

ഇ​ട​ക്കാ​ല സ്റ്റേ ​വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി ത​ള്ളി. വി​ധി​ക്ക് ഇ​ട​ക്കാ​ല സ്റ്റേ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന രാ​ഹു​ലി​ന്‍റെ ആ​വ​ശ്യം ജ​സ്റ്റീ​സ് ഹേ​മ​ന്ത് പ്ര​ചാ​ക് അ​നു​വ​ദി​ച്ചി​ല്ല.

അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച സൂ​റ​ത്ത് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ രാ​ഹു​ല്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ സൂ​റ​ത്ത് സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് രാ​ഹു​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

അ​ഭി​ഭാ​ഷ​ക​നാ​യ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി​യാ​ണ് രാ​ഹു​ലി​നാ​യി ഹാ​ജ​രാ​യ​ത്. 2019 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ എ​ല്ലാ ക​ള്ള​ന്മാ​രു​ടെ പേ​രി​ലും മോ​ദി ഉ​ണ്ടെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here