ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ കലാമേള ഏപ്രില്‍ 29-ന് ശനിയാഴ്ച സീറോമലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടത്തി. 650-ല്‍പരം കുട്ടികള്‍ വിവിധയിനങ്ങളിലായി മാറ്റുരച്ച ഈ വര്‍ഷത്തെ കലാമേള വളരെ അടുക്കും ചിട്ടയോടും സമയക്ലിപ്തതയോടും കൂടെ നടത്തപ്പെട്ടു എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. അന്നേദിവസം രാവിലെ 8.30-ന് അസോസിയേഷന്‍ പ്രസിഡണ്ട് ജോഷി വള്ളിക്കളവും മുന്‍വര്‍ഷത്തെ കലാപ്രതിഭകളായ ജോര്‍ഡന്‍ സെബാസ്റ്റ്യനും ജയ്ഡന്‍ ജോസും ചേര്‍ന്ന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത കലാമേള ഒരേസമയം അഞ്ച് സ്റ്റേജുകളില്‍ അരങ്ങേറി.

ഈ വര്‍ഷത്തെ കലാമേളയില്‍ മൈക്കിള്‍ മാണിപറമ്പില്‍ സ്പോണ്‍സര്‍ ചെയ്ത കലാതിലകത്തിനുള്ള എവര്‍റോളിങ് ട്രോഫിക്ക് നിയ ജോസഫും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്പോണ്‍സര്‍ ചെയ്ത കലാപ്രതിഭയ്ക്കുള്ള എവര്‍ റോളിങ് ട്രോഫിക്ക് ജയ്ഡന്‍ ജോസും അര്‍ഹരായി. സബ്ജൂണിയര്‍ റൈസിംഗ് സ്റ്റാറായി ജിയാന ചിറയിലും ജൂണിയര്‍ റൈസിംഗ് സ്റ്റാറായി വിസ്മയ തോമസും സീനിയര്‍ റൈസിംഗ് സ്റ്റാറായി എമ്മ കാട്ടൂക്കാരനും തേജോലക്ഷ്മി ആചാരിയും തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന്‍ എംഎല്‍എ, ഡിജിപി ടോമിന്‍ തച്ചങ്കരി ഐപിഎസ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

ഓരോ വിഭാഗത്തിലും കഴിവ് തെളിയിച്ച പ്രഗത്ഭരായ വ്യക്തികളാണ് വിധിനിര്‍ണ്ണയം നടത്തിയത്. രജിസ്ട്രേഷന്‍ മുതല്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം വരെ ഒരു കുറവും കൂടാതെ കുറ്റമറ്റ രീതിയില്‍ കലാമേള നടത്തുവാന്‍ സാധിച്ചതിന്‍റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംഘാടകര്‍. അസോസിയേഷന്‍ എക്സിക്യൂട്ടീവുകളുടെയും ബോര്‍ഡ് അംഗങ്ങളുടെയും നിരവധി വോളണ്ടിയര്‍മാരുടെയും നിരന്തരമായുള്ള കൂട്ടായ പരിശ്രമം ഈ കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

പ്രസിഡണ്ട് ജോഷി വള്ളിക്കളം, സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, മൈക്കിള്‍ മാണിപറമ്പില്‍, ഡോ. സിബിള്‍ ഫിലിപ്, വിവീഷ് ജേക്കബ്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ലജി പട്ടരുമഠത്തില്‍, ഡോ. സ്വര്‍ണ്ണം ചിറമേല്‍, ഷൈനി തോമസ്, സാറാ അനില്‍, ഡോ. റോസ് വടകര, ഫിലിപ്പ് പുത്തന്‍പുര, അച്ചന്‍കുഞ്ഞ് മാത്യു, മനോജ് കോട്ടപ്പുറം, സാബു കട്ടപ്പുറം, സജി തോമസ്, തോമസ് മാത്യു, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍, സൂസന്‍ ചാക്കോ, ഷാനിഏബ്രഹാം, ആഗ്നസ് മാത്യു, മോനി വര്‍ഗീസ്, പ്രതീഷ് തോമസ്, ജൂബി വള്ളിക്കളം, ജോയ്സ് ചെറിയാന്‍, നിഷ സജി, നീനു പ്രതീഷ്, ജൂലി വള്ളിക്കളം, ജസീന്ത സജി, റൊമീന തോമസ് തുടങ്ങിയവര്‍ കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here