ഫ്‌ലോറിഡയിലെ ടാമ്പയില്‍ ചുവപ്പു സിഗ്‌നല്‍ കടന്നു പാഞ്ഞുവന്ന കാറിടിച്ചു 32 വയസുള്ള ഇന്ത്യന്‍ സാങ്കേതിക വിദഗ്ധന്‍ മാരിയപ്പന്‍ സുബ്രമണ്യന്‍ മരിച്ചു. എച് സി എല്‍ ടെക്‌നോളജീസില്‍ ടെസ്റ്റ് ലീഡ് ആയി ജോലി ചെയ്തു വന്ന സുബ്രമണ്യന്‍ തമിഴ് നാട് സ്വദേശിയാണ്. ഹില്‍സ്ബറോ കൗണ്ടിയില്‍ വച്ചായിരുന്നു അപകടം.

ഭാര്യയും നാലു വയസുള്ള മകനും ഇന്ത്യയിലാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ ടാമ്പയിലും ജാക്‌സണ്‍വില്ലിലുമുള്ള സാമൂഹ്യ സംഘടനകള്‍ ശ്രമം തുടങ്ങി. ജാക്‌സണ്‍വില്ലില്‍ താമസിച്ചിരുന്ന സുബ്രമണ്യന്‍ അടുത്തിടെയാണ് ടാമ്പയിലേക്കു മാറിയത്. സുബ്രഹ്‌മണ്യന്റെ ഭാര്യയുടെ പേരില്‍ അവര്‍ ഗോഫണ്ട്മി പേജ് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here