ഫിലഡല്‍ഫിയ: വേള്‍ഡ്മലയാളികൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രൊവിന്‍സ്മദേഴ്‌സ്ഡേആഘോഷം മെയ്21തീയതി ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ ക്രിസ്റ്റോസ്മാര്‍ത്തോമ ചര്‍ച്ച്ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്ന ഈവര്‍ഷത്തെ മദേഴ്‌സ്‌ഡേആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രൊവിന്‍സ്ചെയര്‍പേഴ്‌സണ്‍സിനുനായര്‍ പ്രസിഡണ്ട്റെനി ജോസഫ്, ജനറല്‍സെക്രട്ടറിഡോക്ടര്‍ ബിനുഷാജിമോന്‍, വുമന്‍സ്ഫോറം ചെയര്‍പേഴ്‌സണ്‍ അനിതപണിക്കര്‍എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈമീറ്റിംഗില്‍ഏവരെയുംകുടുംബസമേതംസ്വാഗതംചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മുഖ്യഅതിഥിയായി അബിന്‍ടോണ്‍ പോലീസ്മേധാവി പാട്രിക്മോളോ പങ്കെടുക്കും. ഫിലാഡല്‍ഫിയ മുന്‍സിറ്റി കൗണ്‍സിലര്‍ ഷെല്ലപാര്‍ക്കര്‍ മുഖ്യസന്ദേശംനല്‍കും. കൂടാതെ വ്യത്യസ്തമായ നിലയില്‍ അമ്മമാരുടെ ഉത്തരവാദിത്വം നിറവേറ്റുന്ന ജിജിമാത്യു, അമലിന്‍റോസ്തോമസ്, സുനിത അനീഷ്, പിവിഅന്നമ്മ എന്നിവര്‍ മുഖ്യസന്ദേശം നല്‍കുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും ആയി പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here