ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ‘റിവർ സ്റ്റോൺ ഒരുമ’ യുടെ പന്ത്രണ്ടാമത് വാർഷികത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന മെഗാ പിക്നിക്ക്  “ഉല്ലാസം 2023”  കെങ്കേമമാക്കുന്നത്തിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

മെയ് 20 ന് ശനിയാഴ്ച . രാവിലെ 8 മണിക്ക് മിസോറി സിറ്റിയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്റെറിൽ ഒരുമയുടെ അംഗങ്ങളായ 150 ൽ പരം കുടുംബങ്ങളിൽ നിന്ന് അഞ്ഞൂറോളം കുടുംബാംഗങ്ങൾ ഒത്ത് ചേരുന്ന ഉല്ലാസത്തിൽ  വേറിട്ടതും വ്യത്യസ്തവുമായ വിവിധ കലാ കായിക സാംസ്‌കാരിക പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. രുചി പകരുന്ന വിവിധ ഇനം ഇന്ത്യൻ ഭക്ഷണങ്ങളുടെ കലവറയും ഒരുമ ഇതിനായി ഒരുക്കിയിരിക്കുന്നു.    

മലയാളികളുടെ അഭിമാനങ്ങളായ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്,  ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് സുരേന്ദൻ കെ.പട്ടേൽ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്ത് ‘ഉല്ലാസ’ത്തെ ധന്യമാക്കും. ഈ മെഗാ ഈവന്റിൽ പങ്കെടുക്കുന്നവർ എല്ലാവരും ഒരുമയോടെ ‘ഒരുമ’ ടീ ഷർട്ടുകൾ പരിപാടി നിറക്കൂട്ടുള്ളതാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here