കൊല്ലം പ്രവാസി അസ്സോസിയേഷനും, കെ.പി.എ ഹോസ്പിറ്റൽ  ചാരിറ്റി വിങ്ങും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ഡേയോട് അനുബന്ധിച്ച് ബഹ്‌റൈനിലെ നഴ്സുമാർക്കായി ഹൃദയപൂര്‍വ്വം മാലാഖ  എന്ന പേരിൽ  സംഘടിപ്പിച്ച  അനുഭവക്കുറിപ്പ് മത്സരവിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം സൂസൻ എബ്രഹാം (ബി.ഡി.എഫ് ഹോസ്പിറ്റൽ), രണ്ടാം സമ്മാനം  ജിൻസി മജു (ബി.ഡി.എഫ് ഹോസ്പിറ്റൽ). മൂന്നാം സമ്മാനം ഷൈനിമോൾ സീലസ് തങ്കം എന്നിവർ കരസ്ഥമാക്കി.

ഒരു നഴ്സ് എന്ന നിലയിൽ ഏതു  ഘട്ടത്തിലും ഏതു  സ്ഥലത്തും കർത്തവ്യ  ബോധം ഉള്ളവരായിരിക്കണം ഭൂമിയിലെ  മാലാഖമാർ എന്ന വിശേഷണം ഉള്ളവരാണ്‌  നഴ്സിംഗ് വിഭാഗം എന്നതിൽ ഊന്നി  മികച്ച  അനുഭവക്കുറിപ്പുകളുമാണ് ലഭിച്ചിരുന്നത് എന്നു വിധികർത്താക്കൾ അറിയിച്ച കാര്യവും , വിജയികൾക്കുള്ള സമ്മാനം മെയ് 19 നു ബി.എം.സി ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന   ചടങ്ങിൽ വച്ച് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here