ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ൽ സു​പ്രീംകോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി അ​ദാ​നി ഗ്രൂ​പ്പി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വി​ല​യി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടി​ല്ലെ​ന്നും റീ​ട്ടെ​യി​ൽ നി​ക്ഷേ​പ​ക​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ക​ന്പ​നി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഡൊ​മെ​യ്ൻ വി​ദ​ഗ്ധ​ർ അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ സ​മി​തി അ​റി​യി​ച്ചു. 

ഗ്രൂ​പ്പ് സ്വീ​ക​രി​ച്ച ല​ഘൂ​ക​ര​ണ ന​ട​പ​ടി​ക​ൾ സ്റ്റോ​ക്കി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ ഓ​ഹ​രി​ക​ൾ സ്ഥി​ര​ത​യു​ള്ള​താ​ണെ​ന്നും പാ​ന​ൽ പ​റ​ഞ്ഞു.

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ സെ​ബി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​പ്പം ഡൊ​മെ​യ്ൻ വി​ദ​ഗ്ധ​രു​ടെ സ​മി​തി​യെ​യും സു​പ്രീംകോ​ട​തി നി​യോ​ഗി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here