ബംഗലൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു. ശ്രീ കന്തീരവ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനസദസ്സുകളെ സാക്ഷിയാക്കി നടന്ന പ്രൗഢോജ്വലമായ ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഹെ്‌ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പുറമേ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ജി. പരമേശ്വര (എസ്.സി), കെ.എച്ച് മുനിയപ്പ (എസ്.സി), കെ.ജി ജോര്‍ജ് (ക്രിസ്ത്യന്‍ ന്യൂനപക്ഷം), എം.ബി പട്ടീല്‍(ലിങ്കായത്ത്), സതീഷ് ജാര്‍കിഹോളി(എസ്.ടി-വാല്‍മീകി), പ്രിയങ്ക് ഖാര്‍ഗെ(എസ്.സി), രാമലിംഗ റെഡ്ഡി (റെഡ്ഡി), ബി.എസ് സമീര്‍, അഹമ്മദ് ഖാന്‍ (മുസ്ലീം ന്യൂനപക്ഷം) എന്നിവരും അധികാരമേറ്റു.

 

കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗ്പല്‍, സുഖ്‌വിന്ദന്‍ സിംഗ് സുകു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷികളായി.

LEAVE A REPLY

Please enter your comment!
Please enter your name here