ജോസഫ് ഇടിക്കുള

ന്യൂ യോർക്ക്: കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി ഈ മാസം 28 മുതൽ ജൂൺ 5 വരെ അമേരിക്ക സന്ദർശിക്കും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇന്ത്യൻ ഓവർസ്സീസ്‌ കോൺഗ്രസ്‌ ആണു രാഹുലിന്റെ അമേരിക്കൻ സന്ദർശനത്തിനു ചുക്കാൻ പിടിക്കുന്നത്‌. കാലിഫോർണിയയിൽ നിന്നും ആരംഭിക്കുന്ന അദ്ദേഹത്തിന്റെ പര്യടനം വാഷിംഗ്ടൺ ഡി സി സന്ദർശനത്തിന് ശേഷം ജൂൺ നാലിനു ന്യൂയോർക്ക്‌ സിറ്റിയിൽ സമാപിക്കും.

കാലിഫോർണിയിലും ഡിസിയിലും വിവിധ യൂണിവേഴ്സിറ്റി വിദ്യാർഥികളും അദ്ധ്യാപകരുമായും രാഹുൽ സംവദിക്കും, അമേരിക്കയിൽ വസിക്കുന്ന ഇന്ത്യക്കാരുമായി സംവദിക്കാനുള്ള വിവിധ വേദികൾ ഓവർസ്സീസ്‌ കോൺഗ്രസ്‌ ഒരുക്കിയിട്ടുണ്ട്‌, പര്യടനം ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വമ്പൻ റാലിയോടെ ന്യൂയോർക്കിൽ ജൂൺ നാലിനു സമാപിക്കും, വരാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായിട്ടാണു വിദേശ സമൂഹം രാഹുലിന്റെ പര്യടനം വിലയിരുത്തുന്നത്‌.

ജൂൺ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ തന്നെ അമേരിക്കയിലെത്തുന്ന രാഹുലിന്റെ പര്യടനം ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്‌.  കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങൾക്ക്‌ അമേരിക്കയിൽ നിന്ന് തുടക്കം കുറിക്കുകയാണെന്ന് ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ വൈസ്‌ ചെയർമാൻ  ശ്രീ ജോർജ്ജ്‌ എബ്രഹാമും പ്രസിഡന്റ്‌ ശ്രീ മൊഹിന്ദർ  സിംഗ്‌ ഗിൽസിയനും അഭിപ്രായപ്പെട്ടു.
വിശദ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക – രാജീവ്‌ മോഹൻ  – +1 (848) 256-3381, ജോസഫ്‌ ഇടിക്കുള –  +1 (201) 421-5303

LEAVE A REPLY

Please enter your comment!
Please enter your name here