ന്യൂയോര്‍ക്ക്: ജോണ്‍ സാമുവേല്‍ (അനിയന്‍ കുഞ്ഞ് 63) ന്യൂയോര്‍ക്കില്‍ ചൊവ്വാഴ്ച രാത്രി അന്തരിച്ചു. പരേതന്‍ വാപ്പാല (കൊല്ലം) വേങ്ങവിള വീട്ടില്‍ പരേതനായ സാമുവേലിന്റെ മകനാണ്. വര്‍ഷങ്ങളായി ന്യൂ യോര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് ഓഫ് സോഷ്യല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനാണ്. ഭാര്യ ലിസി ശാമുവേല്‍ കൊട്ടാരക്കര തൃക്കണമങ്കല്‍ ബെഥേല്‍ മന്ദിരം കുടുംബാംഗമാണ്. ന്യൂയോര്‍ക്ക് അമിറ്റിവില്‍ ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് (New Testament Church) സഭാംഗവും കൊല്ലം വാപ്പാല ദി പെന്തെക്കൊസ്ത് മിഷന്‍ പ്രാദേശിക സഭാംഗവുമായിരുന്നു.

ഭാര്യ: ലിസി സാമുവല്‍
മക്കള്‍: ജോയല്‍, ജാനല്‍.
മരുമകള്‍: ക്രിസ്റ്റിന്‍

പൊതുദര്‍ശനം: ജൂണ്‍ 2-ന് 4.00 pm മുതല്‍ 6.30 pm വരെയും, ടെസ്റ്റിമണി സര്‍വീസ് 7.00 pm മുതല്‍ 9.00 pm വരെയുമാണ്. ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച്, 79 പാര്‍ക്ക് അവന്യൂ, അമിറ്റിവില്‍, ന്യൂ യോര്‍ക്ക് (New Testament Church, 79 Park Ave, Amityville, NY 11701)
സംസ്‌കാര ശുശ്രുഷ: ജൂണ്‍ 3-ന് 9.00 am മുതല്‍ 12.00 pm വരെ. ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച്, 79 പാര്‍ക്ക് അവന്യൂ, അമിറ്റിവില്‍, ന്യൂ യോര്‍ക്ക് (New Testament Church, 79 Park Ave, Amityville, NY 11701).

LEAVE A REPLY

Please enter your comment!
Please enter your name here