വെങ്കിടേശ്വരൻ/ റോയി മുളകുന്നം

ജൂൺ 9 10, 11 തിയതികളിൽ ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ അമേരിക്കൻ പൊതു രാഷ്ട്രീയത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട മലയാളി വംശജരായ പ്രതിനിധികളും പങ്കെടുക്കുന്നു.

ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ഇല്ലിനോയി സ്റ്റേറ്റ് റെപ്രസന്റെറ്റീവ് കെവിൻ ഒലിക്കൽ, ടെക്സാസിലെ മിസൗറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ടെക്സാസ് ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജുമാരായ ജൂലി മാത്യു, സുരേന്ദ്രൻ പട്ടേൽ, കെ പി ജോർജ് തുടങ്ങിയവർ ലോക കേരളാ സഭാ സമ്മേനത്തിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നു.

അമേരിക്കൻ മലയാളി സമൂഹത്തിന്റെ അഭിമാനം ഉയർത്തിയ ഈ ജന പ്രതിനിധികൾ മുഖ്യമന്ത്രിയുമായും ലോക കേരള സഭാ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇത്തരം ചർച്ചകൾ നവകേരള നിർമ്മിതിക്ക്  ഊർജം പകരുന്നതായിരിക്കുമെന്ന് സമ്മേളനത്തിന്റെ സംഘാടക സമിതി നേതൃത്വം കരുതുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here