അലഹബാദ്: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്് തിരിച്ചടി. രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് സെഷന്‍സ് കോടതിയുടെ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. ‘മോദി’ എന്ന പേരിനെ അധിക്ഷേപിച്ചുവെന്ന കേസില്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ സ്‌റ്റേ ആവശ്യപ്പെട്ടാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് ഹേമന്ദ് പ്രച്ഛകിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

ഹൈക്കോടതിയും കൈയൊഴിഞ്ഞതോടെ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും. അപകീര്‍ത്തിക്കേസില്‍ രണ്ടു വര്‍ഷം ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. ഈ അയോഗ്യത തുടരും.

സൂറത്ത് കോടതി ശിക്ഷിച്ച ശേഷവും രാഹുല്‍ ഗാന്ധി സമാനമായ കുറ്റകൃത്യം ചെയ്തുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സമാനമായ നിരവധി പരാതികളുണ്ട്. സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിനു കേസുണ്ട്. കുറ്റക്കാരനെന്ന് കണ്ടെത്തിയത് നിയമപരമാണ്. അതില്‍ സ്‌റ്റേ ചോദിക്കാന്‍ അവകാശമില്ലെന്നും ഹൈക്കോടതി നീരീക്ഷിച്ചു.

അതേസമയം, വിധി പ്രതീക്ഷിച്ചതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. രാാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എഐസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പരാതിക്കാരനായ പൂര്‍ണേഷ് മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here