അജു വാരിക്കാട്

 ഹ്യൂസ്റ്റൺ: മണിപ്പൂരിൽ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമ പ്രവർത്തനെതിരെയും”പ്രത്യേകിച്ച് കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചും ഹ്യൂസ്റ്റണിൽ സമാധാന റാലി സംഘടിപ്പിച്ചു. 

ജൂലൈ 30 നു ഞായറാഴ്ച വൈകുന്നേരം ആറരയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഷുഗർ ലാൻഡ് മെമ്മോറിയൽ പാർക്കിൽ ഫ്യൂസ്റ്റൺ ഐക്യവേദി സംഘടിപ്പിച്ച സമാധാന റാലിയിൽ അതികഠിനമായ ചൂടിനെപോലും അവഗണിച്ചു നൂറു കണക്കിനാളുകൾ എത്തിച്ചേർന്നിരുന്നു. പ്ലാക്കാർഡുകളും,ഇന്ത്യൻ അമേരിക്കൻ ദേശീയ പതാകകളും കൈകളിലേന്തി സമാധാന റാലിക്ക് അണിനിരന്നതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. 

ഡാൻ മാത്യൂസ്, ജയ്സൺ ജോസഫ് , സാക്കി ജോസഫ് എന്നിവരുടെയും ഹൂസ്റ്റണിലെ വിവിധ ചർച്ചുകളിൽ നിന്നുള്ള പ്രമുഖ പാസ്റ്റർമാരുടെയും മറ്റ് സംഘടനാ നേതാക്കളുടെയും നേതൃത്വത്തിൽ, സംഘടിപ്പിച്ച സമാധാന റാലിയുടെ ഭാഗമാകാൻ ടെക്സാസിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മണിപ്പൂർ സ്വദേശിയായ നിരവധി ആളുകളും കടന്നുവന്നു. 

ജൂലൈ 30 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ഷുഗർലാൻഡിലെ മെമ്മോറിയൽ പാർക്കിൽ വെച്ച്നടന്ന സമാധാന റാലിയിൽ സംസാരിച്ചവർ സംസ്ഥാന സർക്കാരിൻറെ പരാജയം എടുത്തുകയുണ്ടായി.

ടോം വിരിപ്പൻ റവ: തോമസ് അമ്പലവേലിൽ, ജെയിംസ് കൂടൽ, അജു വാരിക്കാട് എന്നിവർ പ്രസംഗിച്ചു 

മണിപ്പൂരിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിഗതികളെ കുറിച്ചുള്ള നേർ ചിത്രം വരച്ചുകാട്ടി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാരുകൾ ഒന്നും തന്നെ ചെയ്യുന്നില്ല എന്ന് ഫ്ലോറൻസ് ലു എന്ന മണിപ്പൂരി സ്വദേശിനിയായ യുവതി പറഞ്ഞു.

നോർത്ത് അമേരിക്കൻ മണിപ്പൂർ ട്രൈബൽ അസോസിയേഷൻ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ, ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഫെഡറേഷൻ, ecumenical കൗൺസിൽ ഓഫ് ഹ്യൂസ്റ്റൺ ചർച്ചസ് എന്നീ സംഘടനകളും സമാധാന റാലിയിൽ നേതൃത്വം വഹിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here