ന്യു യോര്‍ക്ക്: റോക്ക് ലാണ്ട് കൗണ്ടിയിലെ  ന്യു സിറ്റിയില്‍ വര്‍ണാഭമായ ഇന്ത്യാ ഡേ പരേഡ് നാളെ (ശനി) രാവിലെ 11 മണിക്ക് ആരംഭിക്കും. ന്യു സിറ്റി ലൈബ്രറിയുടെ  പാര്‍ക്കിംഗ് ലോട്ടില്‍ രാവിലെ 10:30-നു പരേഡിനുള്ള തയ്യറെടുപ്പുകൾ  തുടങ്ങും. ചെണ്ടയും മറ്റു  വാദ്യമേളങ്ങളും  അശ്വാരൂഢരായ  പൊലീസും മുന്നിൽ  അണിനിരക്കുന്ന  പരേഡില്‍ റോക്ക്ലാണ്ടിലെ ഇന്ത്യാക്കാർ  നാടൻ  വസ്ത്രങ്ങളണിഞ്ഞ്  അടിവച്ചുനീങ്ങും.

മെയിന്‍ റോഡിലൂടെ നീങ്ങുന്ന മാർച്ച്,  റോക്ക്‌ലാൻഡ് കൗണ്ടി കോര്‍ട്ട് ഹസിനു മുന്നില്‍ സമാപിക്കും. തുടര്‍ന്ന് അവിടെ  പതാക ഉയര്‍ത്തും. സമീപത്തായി സജ്ജമാക്കിരിക്കുന്ന സ്റ്റേജിൽ പൊതുസമ്മേളനവും കലാപരിപാടികളും  അരങ്ങേറും.
ഭക്ഷണ  ശാലകൾ, ഐസ് ക്രീം ട്രക്ക്, പെയിന്റിംഗ്  വര്‍ക്ക്‌ഷോപ്പ്, വിവിധ സ്റ്റാളുകൾ  എന്നിവയാണ്  ആകര്‍ഷണം.

ഇന്ത്യാക്കരുടെ  ശക്തിയും ഐക്യവും പ്രകടിപ്പിക്കാനുള്ള  അവസരമാണിത്. റോക്ക് ലാണ്ടില്‍ എറ്റവും കൂടുതല്‍ മലയാളികള്‍ ആയതിനാല്‍ ഈ പരേഡ് വിജയിപ്പിക്കേണ്ടത് മലയാളി  സമൂഹത്തിന്റെ കടമയാണ്. സംഘാടകരായ ഇന്ത്യാ കള്‍ചറല്‍ സൊസൈറ്റി ഓഫ് റോക്ക്ലാന്‍ഡ് എല്ലാവരെയും  പരേഡിലേക്കു ക്ഷണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here