ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക്, മലങ്കര ഓര്‍ത്തഡോക്സ് സഭാ മുന്‍ ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ ഫാ. ആന്‍ഡ്രൂസ് ഡാനിയേല്‍ (ലീസണ്‍ അച്ചന്‍) അന്തരിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി അംഗമായിരുന്നു. രോഗബാധിതനായി കുറച്ച് മാസങ്ങളായി സീവ്യൂ ആശുപത്രി നഴ്‌സിംഗ് ഹോമില്‍ ചികിത്സയിലായിരുന്നു.

മാതാപിതാക്കള്‍: ഇടിക്കുള ഡാനിയേല്‍, എല്‍സിക്കുട്ടി ഡാനിയേല്‍, കുറ്റിക്കാട്ട് ബെഥേല്‍, വെണ്‍മണി.

സഹോദരങ്ങള്‍: ലൈസണ്‍ ഡാനിയേല്‍, ഭാര്യ സിമി. മക്കള്‍: ലിയാം, ലിയാന്ന.
ലിസ ഡാനിയേല്‍, ഭര്‍ത്താവ് തോമസ് ഫിലിപ്പ്.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും: ഓഗസ്റ്റ് 20 ഞായര്‍ ഉച്ചക്ക് 3 മുതല്‍ 8:30 വരെയും ഓഗസ്റ്റ് 21 തിങ്കള്‍ രാവിലെ 8:30 മുതല്‍ 11 വരെയും: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, 28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റന്‍ ഐലണ്ട്, ന്യു യോര്‍ക്ക്-10314. തുടര്‍ന്ന് സംസ്‌കാരം മൊറേവിയന്‍ സെമിത്തേരി, 2205 റിച്ച്മന്‍ഡ് റോഡ്, സ്റ്റാറ്റ്ന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10306

LEAVE A REPLY

Please enter your comment!
Please enter your name here