തൃശൂര്‍: അനാവശ്യ വേദനകളും ദുരിതങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കംപാഷണേറ്റ് കേരളം എന്ന ലക്ഷ്യത്തിനായി പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ പദ്ധതി വരുന്നു. രോഗദുരിതങ്ങളില്‍പ്പെട്ടവര്‍ക്ക് കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ നല്‍കുന്നതിനായി സമൂഹത്തെ ഒരുക്കുകയും സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ബോധവത്കരണവും സേവനങ്ങള്‍ക്കായി സെന്‍ററുകളും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

പരിപാടിയുടെ നടത്തിപ്പിനായി ബി.എസ്.ഡബ്ല്യു. ബിരുദധാരികളായവരെ എല്ലാ ജില്ലകളിലും വിവിധ മേഖലകളില്‍ മികച്ച ശമ്പളത്തോടെ നിയമിക്കും. താല്‍പ്പര്യമുള്ളവര്‍ ഓഗസ്റ്റ് 25ന് മുമ്പായി  94977 13919 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ  dir.cmty@alphapalliativecare.org എന്ന ഇമെയിലിലേക്ക് അപേക്ഷ അയയ്ക്കുകയോ വേണം.

LEAVE A REPLY

Please enter your comment!
Please enter your name here