
കൊച്ചി: ബിലിയറി, പാൻക്രിയാറ്റിക് രോഗങ്ങളുടെ നിർണയത്തിലെ നൂതന രീതികൾ ചർച്ചചെയ്യാൻ വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ സ്പൈഗ്ലാസ് കൊളൻജിയോസ്കോപ്പി വർക്‌ഷോപ് സംഘടിപ്പിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടർ എസ്. കെ. അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. ഹൈദരാബാദ് എഐജി ഹോസ്പിറ്റൽസ് എൻഡോസ്കോപ്പി വിഭാഗം മേധാവി ഡോ. മോഹൻ രാമചന്ദാനി, വിപിഎസ് ലേക്‌ഷോർ മെഡിക്കൽ ഗ്യാസ്ട്രോ ആൻഡ് എൻഡോസ്കോപ്പി വിഭാഗം മേധാവി ഡോ. റോയ് ജെ മുക്കട എന്നിവർ ലൈവ് ഡെമോൻസ്ട്രേഷൻ നയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു. 2012ൽ വിപിഎസ് ലേക്‌ഷോർ ആണ് കേരളത്തിൽ ആദ്യമായി സ്പൈഗ്ലാസ് കൊളൻജിയോസ്കോപ്പി ചികിത്സ അവതരിപ്പിച്ചത്. ഈ ചികിത്സയിലെ നൂതന സാങ്കേതങ്ങൾ ചർച്ചചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർക് ഷോപ്പ് സംഘടിപ്പിച്ചത്.