വാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നസിയിലെ മൃഗശാലയില്‍ പുള്ളികള്‍ ഇല്ലാത്ത ജിറാഫ് പിറന്നു. ലൈം സ്റ്റോണിലെ ബ്രൈറ്റ്സ് മൃഗശാലയില്‍ ജൂലൈ 31നാണ് പെണ് ജിറാഫ് പിറന്നത്. തവിട്ടുനിറമാണ്. 1972ല്‍ ടോക്യോയിലാണ് അവസാനമായി പുള്ളികള്‍ ഇല്ലാത്ത ജിറാഫ് പിറന്നത്. അതിനുമുമ്പ് സമാനമായി രണ്ടു സംഭവം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.