കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല എം എ ഇംഗ്ലീഷ് സിലബസില്‍ മുന്‍ മന്ത്രിയുമായ കെ കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ ഉള്‍പ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തില്‍. കെ കൈ ശൈലജയുടെ ജീവചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തി എന്ന തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലൈഫ് നരേറ്റീവ് വിഭാഗത്തിലാണ് പുസ്തകം ഉള്‍പ്പെടുത്തിയത്.

ഇതേ വിഭാഗത്തില്‍ മഹാത്മാ ഗാന്ധി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം കണ്ണൂര്‍ സര്‍വകലാശാലയുടെ സിലബസില്‍ പുസ്തകം ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്നും തന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ക്കെതിരെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യയും രംഗത്തെത്തി.

പിജി സിലബസ് പരിഷ്‌കരണം നടന്നിട്ടില്ല എന്ന തെറ്റായ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത് വസ്തുതാ വിരുദ്ധമാണെന്ന് സര്‍വ്വകലാശാലയുടെ വാര്‍ത്താക്കുറിപ്പോടെ എല്ലാവര്‍ക്കും ബോധ്യമായി. അപ്പോഴാണ് പുതിയ വിവാദം ഉയര്‍ത്തിയിരിക്കുന്നത്. തികച്ചും അനാവശ്യമായ ഈ വിവാദം തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും സുകന്യ ഫെയ്സ്ബുക്കില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here