പ്രഗ്യാന്‍ റോവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. എപി എക്‌സ് എസ് , ലിബ്‌സ് പേ ലോഡുകള്‍ ഓഫായി. ഇന്ത്യയുടെ ലൂണാര്‍ അംബാസിഡറായി റോവര്‍ തുടരുമെന്നും ഐ എസ് ആര്‍ ഒ വ്യക്തമാക്കി. ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍ 3 മുന്‍കൂട്ടി തീരുമാനിച്ച എല്ലാ ഘട്ടങ്ങളും കൃത്യ സമയത്ത് പൂര്‍ത്തിയാക്കിയാണ് സുരക്ഷിതമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. വിക്രം ലാന്‍ഡറിലെ നിരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്.

ചന്ദ്രനിലെ താപനിലയില്‍ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉപരിതലത്തില്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. എട്ട് സെന്റിമീറ്റര്‍ താഴെ മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസാണുള്ളത്. ഒരു ചാന്ദ്ര പകല്‍ മാത്രമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്തത്. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവര്‍ 14 ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം.

ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനില്‍ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തില്‍ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാന്‍ മൂന്ന് പേടകം പഠിക്കുക. കഴിഞ്ഞ പതിനാല് ദിനങ്ങളിലും റോവര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ശാസ്ത്രജ്ഞര്‍ ലാന്‍ഡറില്‍ നിന്നും ലോവറില്‍ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളില്‍ നിന്നും വരുന്ന ഡാറ്റ ശേഖരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here