U.S. President Donald Trump laughs during a roundtable meeting with energy sector CEOs in the Cabinet Room of the White House in Washington, U.S., April 3, 2020. REUTERS/Tom Brenner

ന്യൂയോര്‍ക്: കോടതി നടപടികള്‍ക്കിടയില്‍ നിന്ന് മോചനം നേടി അമേരിക്കന്‍ പ്രസിഡന്റ് പോരാട്ടത്തിന്റെ മുന്‍നിരയിലേക്ക് ഡോണാള്‍ഡ് ട്രംപ് വരുമോ എന്ന് തന്നെയാണ് ലോകം ഉറ്റുനോക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രചരണം ചൂടുപിടിച്ച് നടക്കുകയാണെങ്കിലും ട്രംപിന് എവിടെയും എത്താനായിട്ടില്ല. അനിശ്ചിതത്വത്തിനിടയിലും ആത്മവിശ്വാസത്തോടെയാണ് എന്‍ബിസി ന്യൂസിനോട് ട്രംപ് സംസാരിച്ചത്.

റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥിയായി ട്രംപ് വരും എന്ന് തന്നെയാണ് ഇപ്പോഴും എല്ലാവരും പ്രതീക്ഷിക്കുന്നത്. അങ്ങനെ മത്സരരംഗത്തേക്ക് വരികയാണെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരാകും എന്നതായിരുന്നു ചാനലിന്റെ ചോദ്യം. ഒരു വനിതയാണ് എന്റെ ചോയ്‌സ് എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ അതേകുറിച്ച് കൂടുതലൊന്നും ആലോചിക്കേണ്ടെന്നായിരുന്നു ട്രംപിന്റെ അടുത്ത ഉപദേശം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ചെറുപ്പം തനിക്കുണ്ട്. താന്‍ ആരോഗ്യവാനാണെന്നും ബൈഡനെ പോലെ അല്ല താനെന്നും ട്രംപ് പറഞ്ഞു.

തെരഞ്ഞെടുപ്പ് അട്ടിമറി കേസിലടക്കം കോടതി നടപടികള്‍ക്ക് മുന്നിലാണ് ട്രംപ്. കേസിലനെ വിചാരണങ്ങള്‍ നീണ്ടുപോകാനുള്ള സാധ്യതയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ ട്രംപ് ഉണ്ടാകുമോ എന്ന ആശങ്കകള്‍ പരത്തുന്നത്. ഏതായാലും ട്രംപ് തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here