സ്വന്തമായി പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് എം.സി.ഐ . സുപ്രീംകോടതിയിലാണ് എം.സി.ഐ നിലപാട് അറിയിച്ചത്.  സംസ്ഥാന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം സര്‍ക്കാര്‍ കോളജുകളിലേക്ക് മാത്രം. സ്വകാര്യ കോളജുകള്‍ക്കും ഡീംഡ് സര്‍വകലാശാലകള്‍ക്കും നിറ്റ് നിര്‍ബന്ധമാക്കണം.

അതേസമയം, സ്വകാര്യ മാനേജ്മെന്റുകള്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ അനുവദിക്കില്ലെന്നു സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.. ഇക്കാര്യത്തില്‍ ന്യൂനപക്ഷ ഭൂരിപക്ഷ പരിഗണന ഉണ്ടാകില്ല. സ്വന്തമായി പ്രവേശനനിയമമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇളവാകാമോയെന്ന് സുപ്രിം കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) ഈവര്‍ഷംതന്നെ നടപ്പാക്കാനുള്ള ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശന പരീക്ഷ നടന്നുകഴിഞ്ഞ സാഹചര്യത്തില്‍ നീറ്റ് നടപ്പാക്കുന്നത് ഒരു വര്‍ഷം നീട്ടിവയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

നീറ്റ് ഉത്തരവ് ഭേദഗതി ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഏപ്രില്‍ 29-നാണ് മെഡിക്കല്‍ ഡെന്റല്‍ കോഴ്‌സുകള്‍ക്ക് ദേശീയതലത്തിലുള്ള പൊതുപ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here