ന്യൂയോര്‍ക്: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരി മരിയാന ട്രംപ് ബാരി അന്തരിച്ചു. 86 വയസ്സായിരുന്നു. മാന്‍ഹട്ടനിലെ ഫിഫ്ത്ത് അവന്യൂ അപ്പാര്‍ട്ട്മെന്റില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മരിയാന ബാരി അന്തരിച്ചതെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ടെലിവിഷന്‍ അവതാരികയായി കരിയറിന് തുടക്കം കുറിച്ച് ബാരി പിന്നീട് സംരഭകയായും ജോലി ചെയ്തു.

റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായ കാലത്ത് 1983ല്‍ ന്യൂ ജഴ്‌സിയിലെ ജില്ലാ കോടതിയില്‍ ജഡ്ജിയായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ജീവിതത്തിലെ രണ്ട് പതിറ്റാണ്ടോളം സമയം ബാരി ചെലവഴിച്ചത് ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള അപ്പീല്‍ കോടതിയിലാണ്. 1999-ല്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണാണ് ബാരിയെ മൂന്നാം സര്‍ക്യൂട്ടിനായുള്ള യു.എസ് കോടതി ഓഫ് അപ്പീലിലേക്ക് നിയമിച്ചത്. 2019 ല്‍ ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജിയായാണ് വിരമിച്ചത്.

തന്റെ സഹോദരന്‍ ട്രംപിന്റെ വിമര്‍ശക കൂടിയായിരുന്നു മരിയാന. ട്രംപിന്റെ കുടിയേറ്റ നയത്തെ അവര്‍ ശക്തമായി എതിര്‍ത്തിരുന്നു. തന്റെ സഹോദരന്‍ ട്രംപ് നുണയനാണെന്നു പറയുന്ന രഹസ്യ ടേപ്പ് 2020ല്‍ പുറത്തു വന്നത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.നഡൊണാള്‍ഡ് ട്രംപും എലിസബത്ത് ട്രംപ് ഗ്രൗവുമാണ് നിലവില്‍ മരിയാന്‍ ബാരിയുടെ ജീവിച്ചിരിക്കുന്ന സഹോദരങ്ങള്‍. മറ്റു സഹോദരങ്ങളായ ഫ്രെഡ് ട്രംപ് ജൂനിയര്‍ 1981-ല്‍ 42-ാം വയസ്സിലും റോബര്‍ട്ട് ട്രംപ് 2020-ല്‍ 71-ാം വയസ്സിലുമാണ് അന്തരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here