പി പി ചെറിയാൻ

കോൺകോർഡ്: ന്യൂ ഹാംഷെയർ സ്റ്റേറ്റ് സൈക്യാട്രിക് ഹോസ്പിറ്റലിൽ നിരവധി പേർക്ക് വെടിയേറ്റതായി പോലീസ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട അലേർട്ടിൽ ഒന്നിലധികം ആളുകൾക്ക് വെടിയേറ്റിട്ടുണ്ടെന്നും വെടിവെച്ചുവെന്നു സംശയിക്കുന്നയാൾ മരിച്ചെന്നും സംസ്ഥാന പോലീസ് അറിയിച്ചു. എത്ര പേർക്ക് വെടിയേറ്റെന്ന വിശദാംശങ്ങൾ നിലവിൽ ലഭ്യമല്ല.

ന്യൂ ഹാംഷെയർ ഹോസ്പിറ്റൽ സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഇൻപേഷ്യന്റ് സൈക്യാട്രിക് ആശുപത്രിയാണ്. എല്ലാ സന്ദർശകരും മെറ്റൽ ഡിറ്റക്ടറുകൾ വഴി പോകണമെന്നതാണ് ആശുപത്രിയിലെ സ്റ്റാൻഡേർഡ് നടപടിക്രമം.

ന്യൂ ഹാംഷെയർ ഹോസ്പിറ്റൽ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന മാനസികരോഗാശുപത്രിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here