പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: 2024 ലെ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്നു മുൻ ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി. റിപ്പബ്ലിക്കൻമാർ സഭയിൽ കൂടുതൽ സീറ്റുകൾ നേടുമെന്നും സെനറ്റിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷാവസാനത്തിന് മുമ്പ് കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന് നേരത്തെ മക്കാർത്തി പ്രഖ്യാപിച്ചരുന്നു.

ജനുവരിയിൽ 15 വോട്ടെടുപ്പുകൾക്ക് ശേഷമാണ് മക്കാർത്തി സ്പീക്കർ സ്ഥാനത്തെത്തിയത്. എന്നാൽ പത്തു മാസങ്ങൾക്ക് ശേഷം കടുത്ത വലതുപക്ഷ യാഥാസ്ഥിതികരുടെ എതിർപ്പിനെ തുടർന്ന് ഒക്ടോബറിൽ അദ്ദേഹത്തെ പുറത്താക്കി.

മുൻ പ്രസിഡന്റിനോടുള്ള ബന്ധത്തിന്റെ മറ്റൊരു അടയാളമായി, തനിക്ക് ഒരു നല്ല സ്ഥാനം ലഭിച്ചാൽ ട്രംപ് കാബിനറ്റിൽ സേവനമനുഷ്ഠിക്കുമെന്നും മക്കാർത്തി പറഞ്ഞു. “ഞാൻ പ്രസിഡന്റ് ട്രംപിനൊപ്പം ഒരുപാട് നയങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭൂരിപക്ഷം നേടാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here