കൊല്ലം: കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണമന്ത്രാലയം രോഗിപരിചരണ ഏകീകരണത്തിനും മെഡിക്കൽ സഹായം എത്തിക്കുന്നതിനും വിനോദ- വിജ്ഞാന പരിപാടികൾക്കുമായി കൊല്ലം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിൽ റേഡിയോ സാന്ത്വനം 90.4 എഫ് എം കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ അനുവദിച്ചു. നാളെ ഉച്ചയ്ക്ക് 2-ന് ജില്ലാ പഞ്ചായത്ത് ഹാളിൽ എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും.

ഇതിനോടനുബന്ധിച്ച് ആധുനിക തെർമ്മാലിറ്റിക്സ് ടെക്നോളജിയുടെ പിൻബലത്തോടെയുള്ള ഉപകരണത്തിന്റെ ഉദ്ഘാടനവും സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനവും നടക്കുമെന്ന് എൻ.എം പിള്ള, ഡോക്ടർ സി.എസ് ചിത്ര, ആർ.ലക്ഷ്മിനാരായൺ പൈ, വേണു തച്ചേഴത്ത് എന്നിവർ അറിയിച്ചു.

24 മണിക്കൂറും ഇടതടവില്ലാതെയുള്ള പ്രക്ഷേപണമാണ് റേഡിയോ സാന്ത്വനം ലക്ഷ്യമിടുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ളതും കാർഷിക വ്യാവസായിക മേഖലകളിൽ ഉണർവ് പകരുന്നതുമായ പരിപാടികൾ പ്രക്ഷേപണം ചെയ്യും.


LEAVE A REPLY

Please enter your comment!
Please enter your name here