ഇസ്രായേൽ – ഗാസ യുദ്ധം തുടരുന്നതിനിടെ ഗസ്സ മുനമ്പിലെ അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയത്തിനെതിരെ വീറ്റോ അധികാരം ഉപയോഗിച്ച് അമേരിക്ക. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് അടിയന്തര സുരക്ഷാ കൗണ്‍സില്‍ വിളിച്ചു ചേർത്താണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വന്ന പ്രമേയം അമേരിക്ക എതിർത്തു. കൗണ്‍സിലിലെ 33 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ബ്രിട്ടണ്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎഇയാണ് പ്രമേയം അവതരിപ്പിച്ചത്.

ഗാസയ്‌ക്കെതിരായ നിരന്തര ബോംബാക്രമണം തടയാന്‍ ഒന്നിച്ചുനിന്നില്ലെങ്കില്‍ അത് പലസ്തീന് നല്‍കുന്ന സന്ദേശമെന്തായിരിക്കുമെന്ന് ഡെപ്യൂട്ടി യു.എ.ഇ യു.എന്‍ അംബാസഡര്‍ മുഹമ്മദ് അബുഷാബ് കൗണ്‍സിലിനോട് ചോദിച്ചു. എന്നാല്‍ അടിയന്തര വെടിനിര്‍ത്തല്‍ ഹമാസിനെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കുമെന്നതാണ് അമേരിക്കയുടേയും ഇസ്രയേലിന്റേയും നിലപാട്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും ഗസ്സയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് അമേരിക്ക പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here