മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയിലെ സീനിയര്‍ വൈദീകന്‍ വന്ദ്യ റവ ഡോ പിഎസ് ശാമുവല്‍ കോര്‍ എപ്പിസ്‌കോപ്പ (97)നിര്യാതനായി. പത്തനംതിട്ട ജില്ലയില്‍ മെഴുവേലി പെരുംകുന്നില്‍ കുടുംബാംഗവും ചെങ്ങന്നൂര്‍ ഭദ്രസനത്തിലെ മെഴുവേലി ഹോളി ഇന്നസെന്റ്‌സ് ഇടവക അംഗവും അമേരിക്കന്‍ ഭദ്രസനത്തിലെ വൈദീകനുമായിരുന്നു. 1951ല്‍ പുത്തന്‍കാവില്‍ കൊച്ചുതിരുമേനി കാലം ചെയുന്നതുവരെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു.

കാതോലിക്കേറ്റ് ഹൈസ്‌കൂള്‍ പത്തനംതിട്ട, മെട്രോപൊളിറ്റന്‍ ഹൈസ്‌കൂള്‍ പുത്തെന്‍കാവ് എന്നിവടങ്ങളില്‍ അധ്യാപകനായും, കിഴവള്ളൂര്‍ മിഡില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പത്തനംതിട്ട കതൊലിക്കേറ്റ് കോളേജ് ബയോളജി ഡിപ്പാര്‍ട്‌മെന്റ് ഹെഡ്, കോട്ടയം വൈദീക സെമിനാരി അദ്ധ്യാപകന്‍, MGOCSM ജന സെക്രട്ടറി, സഭാ മാനേജിങ് കമ്മറ്റി അംഗം എന്നീ നിലയില്‍ സേവനം അനുഷ്ഠിച്ചട്ടുണ്ട്.

അമേരിക്കന്‍ ഭദ്രാസന രൂപീകരണത്തിന് നേതൃത്വം നല്‍കി. 1954ല്‍ ഇവാന്‍സ്റ്റാണ്ണില്‍ നടന്ന അഖില ലോക സഭാ കൗണ്‍സിലില്‍ മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയെ പ്രതിനിധികരിച്ചു. അമേരിക്കയിലെ സെന്റ് വ്‌ളാഡിമര്‍ തിയോളജികല്‍ സെമിനാരിയില്‍ നിന്ന് തീയൊളജിയില്‍ ഡോക്ടറേറ്റ് നേടി. സഹധര്‍മ്മിണി പരേതയായ ഏലിയാമ്മ ജോര്‍ജ്(പുത്തന്‍കാവ്)

LEAVE A REPLY

Please enter your comment!
Please enter your name here