ഗവര്‍ണര്‍ക്ക് തിരിച്ചടിയായി കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള വിദ്യാര്‍ഥി നാമനിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. ഫൈന്‍ ആര്‍ട്ട്സ്, സ്പോര്‍ട്ട്സ്, ഹ്യൂമാനിറ്റീസ്, സയന്‍സ് ശാഖകളില്‍ മികവ് തെളിയിച്ച 4 പേരെ നാമനിര്‍ദേശം ചെയ്യാന്‍ സര്‍വകലാശാല പട്ടിക നല്‍കിയിരുന്നു. പട്ടികയിലുള്ളവരെ ഒഴിവാക്കി നാലുപേരെ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ടി.ആര്‍.രവി നടപടി സ്റ്റേ ചെയ്തത്.

സര്‍വകലാശാല നല്‍കിയ പട്ടികയിലുള്‍പ്പെട്ട നാലുപേര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. സര്‍വകലാശാലയുമായി കൂടിയാലോചിച്ചല്ല ഗവര്‍ണര്‍ ഈ തീരുമാനമെെടുത്തതെന്നും ഏകപക്ഷീയമായി പട്ടികയിലില്ലാത്തവരെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗവര്‍ണര്‍ നിര്‍ദേശം ചെയ്ത നാലുപേര്‍ എബിവിപിക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം.

LEAVE A REPLY

Please enter your comment!
Please enter your name here