നിമിഷപ്രിയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ അനുമതി. യാത്രയ്ക്കുള്ള നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലത്തിന് ഡല്‍ഹി ഹൈക്കോടതി നിർദേശം നൽകി. യെമനിലേക്ക് യാത്ര ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിന് എതിരായ ഹര്‍ജിയിലാണ് ഉത്തരവ്. െയമനിൽ താമസിക്കാൻ സൗകര്യം ഒരുക്കാൻ തയ്യാറായവരുടെ പട്ടിക നിമിഷപ്രിയയുടെ അമ്മ കോടതിക്ക് നൽകിയിരുന്നു. നിമിഷപ്രിയക്ക് വേണ്ടി അഡ്വ സുഭാഷ് ചന്ദ്രന്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here