ലോക്സഭയിൽ സുരക്ഷാ വീഴ്ച ഉണ്ടായ സമയത്ത് ഭയം തീരെയില്ലാത്ത നിൽക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. രണ്ട് പേർ സഭയുടെ നടുത്തളത്തിലേക്ക് ചാടി സ്പ്രേ ചെയ്തു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സമയത്തെ രാഹുൽ ഗാന്ധിയുടെ നിൽപ്പിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ ചൂട് പിടിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥാണ് എക്സിൽ പങ്കിട്ടത്. ‘പേടി വേണ്ടന്നു പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു’. സുപ്രിയ കുറിച്ചു.

ലോക്സഭയിൽ സുരക്ഷാ വീഴ്ചയുണ്ടായപ്പോൾ മറ്റുള്ള അംഗങ്ങളെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ പതറി ഓടുമ്പോൾ രാഹുൽ ഗാന്ധി അനങ്ങാതെ നിൽക്കുകയായിരുന്നു. പാർലമെന്റിൽ ഒരു അക്രമം ഉണ്ടാകുമ്പോൾ നെഞ്ച് വിരിച്ച് നിൽക്കുന്ന നേതാവ് എന്ന കുറിപ്പോട് കൂടിയും ചിത്രം പങ്കിട്ടിട്ടുണ്ട്.

അതേസമയം, പാർലമെന്റിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിലെ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതായി പൊലീസ് അറിയിച്ചു. പാർലമെന്റിൽ ഇന്നലെ നടത്തിയത് സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധമാണെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. തൊഴിൽ ഇല്ലായ്മ, വിലക്കയറ്റം, കർഷക പ്രശ്നങ്ങൾ, മണിപ്പൂർ വിഷയം എന്നിവയിലുള്ള പ്രതിഷേധമായിരുന്നു. ഇതിനാണ് പാർലമെന്റിൽ കടന്ന് കയറിയത് എന്നും പ്രതികൾ മൊഴി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here