റോക് ലാന്‍ഡ് വാലികോട്ടേജ് റൂട്ട് 303 ല്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിന്റെ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു മൂന്നു വയസ്സുകാരനായ സഹോദരന്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ക്കും ഗുരുതര പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ 8.50നായിരുന്നു അപകടം നടന്നത്.

വാലി കോട്ടേജ് – വെസ്റ്റ് നയാക് അതിര്‍ത്തിയില്‍ ഹില്‍സൈഡ് ലെയ്ന്‍ റൂട്ട് 303 ലായിരുന്നു അപകടം. ഒരു കറുത്ത നിസാന്‍ പാത്ത്‌ഫൈന്‍ഡര്‍ കാറും വെളുത്ത ബോക്‌സ് ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ മലയാളിയായ 31 വയസ്സുള്ള യുവതിയും അവരുടെ ഒരു വയസ്സുള്ള മകളും മൂന്നു വയസ്സുള്ള മകനും ഉണ്ടായിരുന്നതായി ക്ലാര്‍ക്ടൌണ്‍ പൊലീസ് അറിയിച്ചു.

അപകടം നടന്ന ഉടനെ എല്ലാവരേയും നയാക്കിലുള്ള ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. അവിടെ വച്ചാണ് പെണ്‍കുഞ്ഞ് മരിച്ചത്. അപകടത്തില്‍ പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here