പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘പോക്കറ്റടിക്കാരൻ’ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയ്ക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെുപ്പ് കമ്മീഷന് നിർദ്ദേശം നൽകി ഡൽഹി ഹൈക്കോടതി. സംഭവത്തിൽ രാഹുൽ മറുപടി പറയാത്ത സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ 8 ആഴ്ചക്കുള്ളിൽ നടപടിയെടുക്കാനാണ് കോടതിയുടെ നിർദേശം. രാഹുലിനെതിരെ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നവംബർ 22ന് രാജസ്ഥാനിലെ നദ്ബയിൽ നടത്തിയ പ്രസം​ഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ ‘പോക്കറ്റടിക്കാരൻ’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇത്തരം പ്രസ്താവനകൾ തടയേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here