അറബിക്കടലിൽ വെച്ച് ചരക്കു കപ്പൽ അഞ്ചംഗ സംഘം റാഞ്ചി. ലൈബീരിയൻ പതാകയുള്ള ചരക്കു കപ്പലാണ് കൊള്ളസംഘം ഇന്നലെ വൈകുന്നേരം റാഞ്ചിയത്. കപ്പൽ റാഞ്ചിയവരെ നേരിടാൻ നാവിക സേന നീക്കം തുടങ്ങി. യുദ്ധക്കപ്പലായ ഐഎൻഎസ് കൊച്ചിയും കൊള്ളക്കാർ റാഞ്ചിയ ചരക്കു കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്.

ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കപ്പൽ റാഞ്ചിയവരെ നേരിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാവികസേനയുടെ വിമാനം ഇന്ന് കപ്പലിന് മുകളിലൂടെ നിരീക്ഷണ പറക്കൽ നടത്തിയിരുന്നു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണോ എന്ന് നാവികസേനാ പരിശോധിക്കുന്നുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here