പി പി ചെറിയാൻ

ചിക്കാഗോ: ചിക്കാഗോ പബ്ലിക് സ്‌കൂളിലെ രണ്ട് വിദ്യാർത്ഥികൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം നടക്കുന്നത്. മുഖംമൂടി ധരിച്ചു രണ്ട് കാറുകളിലായി വന്ന അക്രമികൾ വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലുകയായിരുന്നു. റോബർട്ട് ബോസ്റ്റൺ (16), മൊണ്ടേരിയോ വില്യംസ് (17) എന്നിവരാണ് കൊല്ലപ്പെട്ടത്. 17 N. സ്റ്റേറ്റ് സെൻ്റ്. ലെ ചാർട്ടർ സ്കൂളായ ഇന്നൊവേഷൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായിരുന്നു അവർ. ഇരുവരെയും നോർത്ത് വെസ്റ്റേൺ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

ഇരുണ്ട നിറത്തിലുള്ള സെഡാനും ഒരു എസ്‌യുവിയും ആൾക്കൂട്ടത്തിലേക്ക് നീങ്ങിയപ്പോൾ മുഖംമൂടി ധരിച്ച തോക്കുധാരികൾ ഇറങ്ങി വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമികളിൽ നാല് പേർ ഒരു വാഹനത്തിൽ രക്ഷപ്പെട്ടു. അക്രമികളെ ഇത് വരെയും പിടി കൂടിയിട്ടില്ല. വെടിവെപ്പിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ CPD ഡിറ്റക്ടീവുകളെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here