പി പി ചെറിയാന്‍

ഡാളസ്: സൗത്ത് ഡാളസില്‍ നിന്ന് കാണാതായ 12 വയസ്സുള്ള വക്സഹാച്ചി പെണ്‍കുട്ടിയെ സുരക്ഷിതയായി കണ്ടെത്തി. ഇതേത്തുടര്‍വന്ന് ആംബര്‍ അലേര്‍ട്ട് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. തന്യയെ കണ്ടെത്തി, അവള്‍ സുരക്ഷിതയാണ് എന്ന് വക്സഹാച്ചി പോലീസിലെയും ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷനിലെയും ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ബ്രെന്ന റോഡില്‍ വെച്ചാണ് പെണ്‍കുട്ടിയെ അവസാനമായി കണ്ടത്. പെണ്‍കുട്ടിയെ കണ്ടെത്താന്‍ വക്സഹാച്ചി പോലീസ് ബുധനാഴ്ച പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അവള്‍ വീട്ടില്‍ നിന്ന് ഓടിപ്പോയതാകാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടിക്കായി ഒരു ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ചു. അവള്‍ ഗുരുതരമായ അപകടത്തിലാണെന്ന് കരുതുന്നതായും അധികൃതര്‍ പറഞ്ഞിരുന്നു

പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അധികാരികള്‍ ഇപ്പോഴും കേസിലെ വഴികള്‍ അന്വേഷിക്കുകയാണ്. രാവിലെ 9:30 ഓടെയാണ് സൂചന ലഭിച്ചതെന്നും ഒരു മണിക്കൂറിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. സൗത്ത് ഡാളസിലെ ഒരു ഹോട്ടല്‍ മുറിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് നോര്‍ത്ത് ടെക്‌സസ് ട്രാഫിക്കിംഗ് ടാസ്‌ക് ഫോഴ്സിന്റെ സൂപ്പര്‍വൈസറി സ്പെഷ്യല്‍ ഏജന്റ് ജോണ്‍ പെരസ് പറഞ്ഞു.

മുറിയില്‍ ഒറ്റയ്ക്കാണ് അവളെ കണ്ടെത്തിയത്, പെരസ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ വാതിലില്‍ മുട്ടിയപ്പോള്‍ അവള്‍ വാതില്‍ തുറന്ന് നിയമപാലകരുമായി സഹകരിച്ചു. പെണ്‍കുട്ടിയുടെ തിരോധാനത്തിന് കുട്ടികളെ കടത്തല്‍ കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here