പി പി ചെറിയാന്‍

അലബാമ: വാലന്റൈന്‍സ് ദിനത്തില്‍ കാണാതായ അലബാമ സ്വദേശികളായ യുവാവിനേയും യുവതിയേയും വെള്ളിയാഴ്ച വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബര്‍മിംഗ്ഹാം പോലീസ് ശനിയാഴ്ച അറിയിച്ചു. ഇരുപതുകാരനായ ക്രിസ്റ്റ്യന്‍ നോറിസും കാമുകിയായ ഇരുപതുകാരി ആഞ്ചെലിയ വെബ്സ്റ്ററും വാലന്റൈന്‍സ് ദിനത്തില്‍ ഒരു വെള്ള ഫോര്‍ഡ് ടോറസില്‍ സിനിമയ്ക്ക് ഡേറ്റിംഗിന് പോയതായിരുന്നു. അപ്പോഴാണ് ഇരുവരേയും മറ്റുള്ളവര്‍ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് ദമ്പതികളെ കാണാതായതെന്ന് പോലീസ് അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ ഇവരുടെ വാഹനം കണ്ടെത്തി. വെടിയേറ്റ മുറിവുകളോടെ മരിച്ച നിലയില്‍ കാറിനുള്ളില്‍ ഒരു പുരുഷനെയും സ്ത്രീയെയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഹഫ്പോസ്റ്റുമായി പങ്കിട്ട ഒരു പത്രക്കുറിപ്പില്‍, ദമ്പതികള്‍ ഇരുവരും കൊലപാതകത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തില്‍ നിന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വരെ ആരും കസ്റ്റഡിയിലില്ല.

LEAVE A REPLY

Please enter your comment!
Please enter your name here