പി പി ചെറിയാന്‍

പോള്‍ക്ക് കൗണ്ടി( ടെക്‌സസ്): ടെക്‌സസ്സില്‍ നിന്ന് കാണാതായ 11 വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച യുഎസ് 59 ന് സമീപം ട്രിനിറ്റി നദിയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 15ന് ആംബര്‍ അലര്‍ട്ട് നല്‍കിയിരുന്നു. തിരോധാനത്തില്‍ സംശയിക്കുന്ന വ്യക്തി, ഡോണ്‍ സ്റ്റീവന്‍ മക്ഡൗഗല്‍ (42) ഫെബ്രുവരി 16 ന്, ആക്രമണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

സാക്ഷികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കടും നീല 2003 ഷെവര്‍ലെ സബര്‍ബന്‍ കേസുമായി ബന്ധിപ്പിച്ചു പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പെണ്‍കുട്ടി വ്യാഴാഴ്ച സ്‌കൂള്‍ ബസ്സില്‍ കയറേണ്ടതായിരുന്നു. എന്നാല്‍ പെണ്‍കുട്ടി സ്‌കൂള്‍ ബസില്‍ കയറിയിട്ടില്ലെന്നും സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സ്‌കൂള്‍ അധികൃതര്‍ ഷെരീഫ് ഓഫീസിനെ അറിയിച്ചു.

പെണ്‍കുട്ടിയുടെ അച്ഛന്റെയും മുത്തശ്ശിയുടെയും വീടിനു പിന്നിലെ ക്യാമ്പറിലാണ് പ്രതി മക്ഡൗഗല്‍ താമസിച്ചിരുന്നതെന്ന് ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പോള്‍ക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഷെല്ലി സിറ്റണ്‍ പറഞ്ഞു. കൊലപാതകത്തിന് മക്ഡൗഗലിനെതിരെ അറസ്റ്റ് വാറണ്ട് അധികൃതര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മരണകാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ മൃതദേഹം ഹാരിസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ക്ക് അയച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here