ന്യൂ യോര്‍ക്ക്: ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ 2024 വര്‍ഷത്തെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ആയി പോല്‍ പി ജോസിനെയും, ബോര്‍ഡ് മെമ്പറായി ഇട്ടൂപ്പ് ദേവസിയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് ജോസ് മലയില്‍, മുന്‍ സെക്രട്ടറി മേരി ഫിലിപ്പ് എന്നിവര്‍ നേരത്തെ നടന്ന തെരഞ്ഞടുപ്പില്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെബ്രുവരി പത്താം തിയതി ശനിയായ്ച്ച അഞ്ചുമണിക്ക് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ചായിരുന്നു മീറ്റിംഗ്.

മുന്‍ ചെയര്‍മാന്‍ അലക്‌സ് തോമസ്ന്റെ അധ്യക്ഷതയില്‍ കൂടിയ ട്രസ്റ്റീ ബോര്‍ഡ് യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍മാരായ ജോര്‍ജുകുട്ടി, ലിജോ ജോണ്‍, ആന്റോ വര്‍ക്കി, ജോണ്‍ പോള്‍, ജോസ് മലയില്‍, മേരി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ നാലര പതിറ്റാണ്ട് പിന്നിട്ട കാത്തലിക്ക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പുതിയതായി തെരഞ്ഞെടുക്കപെട്ട ചെയര്‍മാന്‍ പോള്‍ പി ജോസ്, ബോര്‍ഡ് മെമ്പര്‍മാരായ ജോസ് മലയില്‍, മേരി ഫിലിപ്പ്, ഇട്ടൂപ്പ് ദേവസി, പ്രസിഡന്റ് റോയി ആന്റണി, സെക്രട്ടറി തോമസ് പ്രകാശ്, ട്രഷറര്‍ മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് ജോസഫ് ഇഞ്ചക്കല്‍, ജോയിന്റ് സെക്രട്ടറി വത്സ ജോസഫ്, കമ്മിറ്റി അംഗങ്ങളായ ലൈസി അലക്‌സ് ,സിസിലി പഴയംപള്ളി, ജെയിംസ് ഇളംപുരയിടത്തില്‍, ജോര്‍ജ് തോമസ് ഓഡിറ്റേഴ്സായി ജോഫ്രിന്‍ ജോസ്, ജിം ജോര്‍ജ് എന്നിവരും സോണല്‍ ഡയറക്ടര്‍സും സത്യപ്രതിഞ ചെയ്തു അധികാരം ഏറ്റെടുത്തു. മുന്‍ ചെയര്‍മാന്‍ അലക്‌സ് തോമസ് സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അധികാര കൈമാറ്റവും നടന്നു.

മേരികുട്ടി മൈക്കിള്‍ന്റെ പ്രാത്ഥനാഗാനത്തോടുകൂടി ആരംഭിച്ച 2024 ലെ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ക്കാടനം പ്രസിഡന്റ് റോയി ആന്റണി അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭയുടെ അമേരിക്ക കാനഡ രൂപതയുടെ അധ്യക്ഷന്‍ റൈറ്റ് റെവ. ഡോക്ടര്‍ ഫിലിപ്പോസ് മാര്‍ സ്റ്റേഫനോസ് മെത്രാപോലിത്ത ഉത്കടനകര്‍മ്മം നിര്‍വഹിച്ചു. സീറോ മലബാര്‍ സെന്റ് മേരീസ് ചര്‍ച്ച അസിസ്റ്റന്റ് വികാര്‍ റെവ. ഫാദര്‍ ജോബിന്‍, റെവ. ഫാദര്‍ സിയാ തോമസ്, റെവ. ഫാദര്‍ ബിജില്‍, അസോസിയേഷന്റെ ലൈഫ് മെമ്പറും റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററുമായ ഹോണോറബിള്‍ ഡോ. ആനി പോള്‍, ചെയര്‍മാന്‍ പോള്‍ പി ജോസ്, മുന്‍ പ്രസിഡന്റ് ജോസ് മലയില്‍, മുന്‍ ചെയര്‍മാന്‍ അലക്‌സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി തോമസ് പ്രകാശ് സ്വാഗതവും ട്രഷറര്‍ മാത്യു ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയി ജോണ്‍ കെ ജോര്‍ജ്, ജോര്‍ജ് തോമസ് എന്നിവരും എം സി മാരായി സ്വപ്‌ന മലയിലും, സ്റ്റെഫിനി ജോസഫ് പ്രവര്‍ത്തിച്ചു. ട്രസ്റ്റീ ബോര്ഡില്‍നിന്നു വിരമിക്കുന്ന ചെയര്‍മാന്‍ അലക്‌സ് തോമസ്, ജോഫ്രിന്‍ ജോസ്, ജോര്‍ജ് കൊട്ടാരം എന്നിവര്‍ക്ക് നന്ദിയും പ്രകാശിപ്പിച്ചു.

1979 ല്‍ രൂപം കൊണ്ട ഇന്ത്യ കാത്തോലിക് അസോസിയേഷന്‍, സിറോ മലബാര്‍ സഭയും സിറോ മലങ്കര സഭയും ലാറ്റിന്‍ സഭയിലയും വിശ്യാസികളേ ഒരേ കുടകീഴില്‍ അണി നിരത്തികൊണ്ടു അവരുടെ വിശ്വാസം വളര്‍ത്തി വരും തലമുറക്ക് വിശ്വാസം പകര്‍ന്നു നല്‍കികൊണ്ട്, കലാകാലങ്ങളായി വരുന്ന നേതൃത്വം അമേരിക്കയിലും ഇന്ത്യയിലും അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കികൊണ്ട് കഴിഞ്ഞ 45 വര്‍ഷമായിട്ടു ഇന്ത്യ കാത്തോലിക് അസോസിയേഷന്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടു മുന്‍പോട്ടു പോയികൊണ്ടീരിക്കുകയാണ്. റോയി ആന്റണിയുടെയും തോമസ് പ്രകാശിന്റ്റേയും മാത്യു ജോസഫിന്റെയും നേതൃത്വത്തിലുള്ള ശക്തമായ കമ്മിറ്റിയാണ് 2024 തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2019 ല്‍ പ്രസിഡന്റ് പോള്‍ ജോസ് സെക്രട്ടറി ആന്റോ വര്‍ക്കി ട്രെഷറര്‍ ജോര്‍ജുകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

മുന്‍ പ്രെസിഡന്റുമാരായ കെ ജെ ഗ്രിഗറി, ലീല മാരേട്ട്, മേരി ഫിലിപ്പ്, ജോണ്‍ കെ ജോര്‍ജ്, ജോഫ്രിന്‍ ജോസ്, ലിജോ ജോണ്‍, ആന്റോ വര്‍ക്കി, ജോസ് മലയില്‍ മുന്‍ ചെയര്‍മാന്‍ അലക്‌സ് തോമസ്, ജോര്‍ജുകുട്ടി എന്നിവര്‍ പ്രോഗ്രാമിനു നേതൃത്വം നല്‍കി. ന്യൂയോര്‍ക്കിലെ വിവിധ അസോസിയേഷന്റെ നേതാക്കളും സന്നിഹിതരായിരുന്നു. ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here