അനശ്വര്‍ മാമ്പിള്ളി

ഗാര്‍ലാന്‍ഡ്(ഡാളസ്): അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ക്രൈസ്തവ സാഹിത്യരംഗത്ത് പത്രാധിപര്‍, ലേഖകന്‍, കോളമിസ്റ്റ്, ഗ്രന്ഥകാരന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായ രാജൂ തരകന്‍ രചിച്ച ഏറ്റവും പുതിയ പുസ്തകമായ ‘ഇടയകന്യക’യുടെ പ്രകാശനം നിര്‍വഹിച്ചു.

ഫെബ്രുവരി 17 ഞായറാഴ്ച വൈകീട്ട് ഡാളസ് ഗാര്‍ലാന്‍ഡ് ല ബെല്ല റെസ്റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍ പുസ്തകത്തിന്റെ കോപ്പി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ പ്രസിഡന്റ് സണ്ണി മാളിയേക്കലില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി പി ചെറിയാന്‍ ഏറ്റു വാങ്ങി.

അമേരിക്കയിലെ പ്രവാസജീവിതത്തിന്റെ ഭാഗമായി സാഹിത്യ രചനയില്‍ മാത്രമല്ല സംഘാടന മേഖലയിലും സജീവമാണ് ലേഖകനെന്നു സണ്ണി മാളിയേക്കലില്‍ പറഞ്ഞു. ചടങ്ങില്‍ സിജു ജോര്‍ജ്, ബെന്നി ജോണ്‍, ബിജിലി ജോര്‍ജ്, അനശ്വര്‍ മാംമ്പിള്ളി, തോമസ് ചിറമേല്‍, പ്രസാദ് തിയോഡിക്കല്‍ എന്നിവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here