പി പി ചെറിയാന്‍

വാഷിംഗ്ടണ്‍, ഡിസി: ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ കേസ് ഇന്ത്യ ഗൗരവമായി പരിഗണിക്കുന്നതായി മാനേജ്മെന്റ് ആന്‍ഡ് റിസോഴ്സ് ഡെപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് ആര്‍. വര്‍മ്മ പറഞ്ഞു. ഫെബ്രുവരി 18 ന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തിയതായിരുന്നു വര്‍മ്മ. ഇക്കാര്യം അന്വേഷിക്കുന്ന ഇന്ത്യന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ക്കായി യുഎസ് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ അത് വളരെ ഗൗരവമായി എടുത്തിട്ടുണ്ട്,’ ഒരു ചോദ്യത്തിന് മറുപടിയായി വര്‍മ്മ ഇന്ത്യയെക്കുറിച്ച് പറഞ്ഞു.

2014 മുതല്‍ 2017 വരെ ഇന്ത്യയിലെ 25-ാമത് യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച വര്‍മ ഫെബ്രുവരി 19ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക വികസനം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ആഗോള തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് അദ്ദേഹം ഇന്ത്യയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here