പി പി ചെറിയാന്‍

ഹ്യൂസ്റ്റണ്‍(ടെക്‌സസ്): ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കക്കാരിയായി ഹൂസ്റ്റണില്‍ നിന്നുള്ള എലിസബത്ത് ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടു: 114 വര്‍ഷവും 214 ദിവസവും പ്രായമുള്ള ഫ്രാന്‍സിസ്, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അഞ്ചാമത്തെ വ്യക്തിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ലോംഗെവിക്വസ്റ്റ് പ്രകാരം, കാലിഫോര്‍ണിയയില്‍ 116 വയസ്സുള്ള എഡി സെക്കറെല്ലിയുടെ മരണശേഷമാണ് എലിസബത്ത് ഫ്രാന്‍സിസ് യുഎസില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്. 1909 ജൂലൈ 15 ന് ലൂസിയാനയിലാണ് എലിസബത്ത് ഫ്രാന്‍സിസ് ജനിച്ചത്.

ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, കാലിഫോര്‍ണിയയില്‍ 1908-ല്‍ ജനിച്ച 116 വയസ്സുള്ള എഡി സെക്കറെല്ലി വ്യാഴാഴ്ച മരിക്കുന്നതിന് മുമ്പ്, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയായി റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു.

എല്ലാ വര്‍ഷവും അവരെ സന്ദര്‍ശിക്കാനും ജന്മദിനം ആഘോഷിക്കാനും താന്‍ ഇഷ്ടപ്പെടുന്നുവെന്ന് മുന്‍ ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍, എക്‌സില്‍ പോസ്റ്റ് ചെയ്തു. എലിസബത്തിന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ടെക്സാസിലായിരുന്നു. അമ്മായിയാണ് വളര്‍ത്തിയത്. എലിസബത്തിന്റെ സഹോദരി, ബെര്‍ത്ത ജോണ്‍സണ്‍ 106 വയസ്സ് വരെ ജീവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here