പി പി ചെറിയാന്‍

വോര്‍സെസ്റ്റര്‍(മസാച്യുസെറ്റ്‌സ്): ചൊവ്വാഴ്ച വോര്‍സെസ്റ്ററില്‍ വാഹനത്തിനുള്ളില്‍ വെടിയേറ്റ് മരിച്ച അമ്മയെയും മകളെയും തിരിച്ചറിഞ്ഞതായി അന്വേഷകര്‍ അറിയിച്ചു. ചാസിറ്റി ന്യൂനെസും അവളുടെ 11 വയസ്സുള്ള മകള്‍ സെല്ലയുമാണ് കൊല്ലപ്പെട്ടതെന്ന് കുടുംബാംഗങ്ങളാണ് തിരിച്ചറിഞ്ഞത്. ലിസ്ബണ്‍ സ്ട്രീറ്റിലും എംഗിള്‍വുഡ് അവന്യൂവിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ് വെടിവയ്പ്പുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വോര്‍സെസ്റ്റര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രകാരം പാര്‍ക്ക് ചെയ്ത എസ്യുവിക്കുള്ളില്‍ വെടിയേറ്റ രണ്ട് സ്ത്രീകളെ കണ്ടെത്തുകയായിരുന്നു

കൊല്ലപ്പെട്ട പെണ്‍കുട്ടി സെല്ല വോര്‍സെസ്റ്റര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്, സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതരും വീട്ടുകാരെ അറിയിച്ചു. നൂനെസിനേയും മകളേയും കൊലപ്പെടുത്തിയ കേസില്‍ 27 കാരനായ ഡെജന്‍ ബെല്‍നാവിസ് എന്ന പ്രതിയുടെ ഫോട്ടോ ബുധനാഴ്ച രാത്രി പോലീസ് പുറത്തുവിട്ടു. അന്വേഷണം തുടരുകയാണ്. വെടിവയ്പ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 274637 TIPWPD-ലേക്ക് സന്ദേശം അയക്കുകയോ worcesterma.gov/police വഴി ബന്ധപ്പെടുകയോ, വോര്‍സെസ്റ്റര്‍ പോലീസ് ഡിറ്റക്റ്റീവ് ബ്യൂറോയെ 508)-799-8651 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here