ശ്രീകുമാര്‍ ഉണ്ണിത്താന്‍

ഇന്ന് മാര്‍ച്ച് 8, ലോക വനിതാദിനം. എല്ലാ വനിതകള്‍ക്കും ഫൊക്കാനയുടെ വനിതാദിനശംസകള്‍. ഇന്‍വെസ്റ്റ് ഇന്‍ വിമെന്‍: ആക്‌സിലറേറ്റ് പ്രോഗ്രസ്സ് എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ്. ഫൊക്കാനയുടെ ആഘോഷ പരിപാടികള്‍ നാളെ നടക്കുമെന്നും വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.

ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെന്‍സ്ഡേ സെലിബ്രേഷന്‍സ് 2024 മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും. രമ്യ ഹരിദാസ് എം.പി ചീഫ് ഗസ്റ്റ് ആയും മോന്‍സി ജോസഫ് MLA, മലയാളീസമൂഹത്തില്‍ ശക്തമായ സ്ത്രീസാന്നിധ്യങ്ങളായ ആയ ഡോ. വാസുകി IAS കീ നോട്ട് സ്പീക്കര്‍ ആയും ഷീല തോമസ് IAS വിമെന്‍സ്ഡേ മെസേജും നല്‍കും. ഡോ. ആനി പോള്‍, നിഷ ജോസ് കെ മാണി, ഇ . എം. രാധ ഡോ. സുനന്ദ നായര്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തും.

Zoom ID : 891 6171 4747
Passcode : 495220

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി , ട്രഷറര്‍ ബിജു ജോണ്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഫൊക്കാനാ വിമന്‍സ് ഫോറം ഭാരവാഹികള്‍ ആയ ഫാന്‍സിമോള്‍ പള്ളത്തുമഠം, റ്റീന കുര്യന്‍, ബിലു കുര്യന്‍, വിമന്‍സ് ഫോറം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ റോസ്‌ബെല്‍ ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും.

ഫൊക്കാനയുടെ ഇപ്പോഴത്തെ ഭരണ സമിതിയില്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിച്ചുവരുന്ന ഡോ. ബ്രിജിറ്റ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ രംഗത്ത് വിപ്ലവകരമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഫൊക്കാനയില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാന്‍ ബ്രിജിറ്റിന്റെ നേതൃത്വത്തിലുള്ള വിമന്‍സ് ഫോറത്തിനു കഴിഞ്ഞു. സ്ത്രീ ശാക്തീകരണത്തിലൂന്നിക്കൊണ്ട് ബ്രിജിറ്റും മറ്റു വിമന്‍സ് ഫോറം പ്രവവര്‍ത്തകരും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ ഇത്തവണത്തെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നായി മാറിയിരുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചിന്തോദ്ദീപകമായ സെമിനാറുകള്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കുമൊക്കെ നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാന നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും, സമത്വവും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഭരണഘടനാ ഓരോ പൗരനും അനുശാസിച്ചു തന്നിട്ടുള്ള മൗലികാവകാശമാണ്. തുല്യമായ അഭിപ്രയ സ്വാതത്ര്യം, ബില്‍ഡ് സ്മാര്‍ട്ട്, പുത്തന്‍ ആശയങ്ങള്‍ പുതു ലോകത്തിന് വേണ്ടി എന്നെക്കെയുള്ള മുദ്രവാക്യങ്ങള്‍ വാചകത്തില്‍ മാത്രം ഒതുങ്ങുകയുണ് എന്ന് ഡോ. ബ്രിജിറ്റ് ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഇനിയും ഫൊക്കാന വിമിന്‍സ് ഫോറം അമേരിക്കയിലെയും ഇന്ത്യയിലെയും സാംസ്‌കാരിക രാഷ്ട്രീയമേഖലക്കും സംഭാവന നല്കുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും ഫൊക്കാന വിമെന്‍സ്ഡേ സെലിബ്രേഷന്‍സില്‍ ഏവരും പങ്കെടുക്കണമെന്നും ഡോ. ബ്രിജിറ്റ് ജോര്‍ജ്, റീജിണല്‍ ഭാരവാഹികള്‍ ആയ ഡോ. ഷീല വര്‍ഗീസ്, ഷീന സജിമോന്‍, ഡോ. സൂസന്‍ ചാക്കോ,അനിത ജോസഫ്, ഉഷ ചാക്കോ, അഞ്ചു ജിതിന്‍, റീനു ചെറിയാന്‍, ഡോ. പ്രിന്‍സി ജോണ്‍ ,മില്ലി ഫിലിപ്പ് , ഷീബ അലൗസിസ്, ദീപ വിഷ്ണു, എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here