പി പി ചെറിയാന്‍

2024ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപിനെ അംഗീകരിക്കില്ലെന്ന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വെള്ളിയാഴ്ച പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം നേടുന്നതിന് ആവശ്യമായത്ര റിപ്പബ്ലിക്കന്‍ പ്രതിനിധികളെ ട്രംപ് ഈ ആഴ്ച ഉറപ്പാക്കിയതോടെയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനം വന്നത്.

പ്രാഥമിക മത്സരങ്ങളില്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ നേടിയ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന് താന്‍ ഒരിക്കലും വോട്ട് ചെയ്യില്ലെന്നും പെന്‍സ് കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഭരിച്ച യാഥാസ്ഥിതിക അജണ്ടയ്ക്ക് വിരുദ്ധമായ ഒരു അജണ്ടയാണ് ട്രംപ് പിന്തുടരുന്നതും വ്യക്തമാക്കുന്നതും,’ പെന്‍സ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here