പി പി ചെറിയാന്‍

മുപ്പത് പൗണ്ട് കൊക്കെയ്‌നും മൂന്ന് മില്യണ്‍ ഡോളറും അപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച കേസില്‍ അറുപതു വയസ്സുകാരന്‍ അറസ്റ്റിലായി. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രധാന കൊക്കെയ്ന്‍ വിതരണക്കാരനായ പ്രതി അപ്പാര്‍ട്ട്‌മെന്റില്‍ പല രഹസ്യ അറകളിലായാണ് പണവും കൊക്കെയ്‌നും സൂക്ഷിച്ചിരുന്നതെന്ന് സ്‌പെഷ്യല്‍ നാര്‍ക്കോട്ടിക് പ്രോസിക്യൂട്ടറുടെ സിറ്റി ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.

ബ്രോങ്ക്സിലെ അപ്പാര്‍ട്ട്മെന്റില്‍ ഫര്‍ണിച്ചറിനുള്ളില്‍ നിറച്ച പണവും മയക്കുമരുന്നും ആഡംബര വാച്ചുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 20 നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഏജന്‍സി അറിയിച്ചു. മുമ്പ് 2006-ല്‍ നാടുകടത്തപ്പെട്ട പ്രതി, മയക്കുമരുന്ന് കടത്തുകാരനായി പ്രവര്‍ത്തിച്ചതിനും നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിനും കുറ്റം ചുമത്തി. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here