ആദ്യ മണിക്കൂറുകളിലെ ഫലം പുറത്തുവരുമ്പോള്‍ 42 സീറ്റുകളില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുകയാണ്. എന്‍.ഡി.എ 33 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലും മുന്നേറുന്നു. ഉറച്ച സീറ്റായ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതിനായിരം വോട്ടുകള്‍ക്ക് പിന്നിലാണ്. അമേഠിയില്‍ സ്മൃതി ഇറാനിയും പിന്നിലാണ്. കോണ്‍ഗ്രസിന്‍റെ കിശോരി ലാലാണ് ലീഡ് ചെയ്യുന്നത്. സമാജ്വാദി പാര്‍ട്ടി 31 സ്ഥലത്തും കോണ്‍ഗ്രസ് ആറിടത്തും ലീഡ് ചെയ്യുന്നു.

ഹിന്ദി ഹൃദയഭൂമിയില്‍ കടുത്ത പോരാട്ടമാണ് ഇന്ത്യ മുന്നണി കാഴ്ച വയ്ക്കുന്നത്. തെലങ്കാനയിലും 10 സീറ്റുകളുമായി ഇന്ത്യ മുന്നണി മുന്നിലാണ്. തമിഴ്നാട്ടില്‍ 34 സീറ്റുകളില്‍ ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. ബിഹാറില്‍ 31 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ ഏഴിടത്ത് മാത്രമാണ് ഇന്ത്യ സഖ്യത്തിന് ലീഡ് ചെയ്യാന്‍ കഴിയുന്നത്. രാജസ്ഥാനില്‍ എന്‍ഡിഎ 17 സീറ്റിലും ഇന്ത്യ സഖ്യം 7 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 5–5 സീറ്റുകളില്‍ എന്‍.ഡി.എയും  ഇന്ത്യ സഖ്യവും പോരാടുന്നു. ഓഡിഷയില്‍ 10 ഇടത്ത് എന്‍ഡിഎയും ഏഴിടത്ത് ഇന്ത്യ സഖ്യവും ലീഡ് ചെയ്യുന്നു.