ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും മികച്ച പ്രകടനത്തിന്റെ ബലത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന സഖ്യം ഒരുഘട്ടത്തില്‍ 261 സീറ്റില്‍ മുന്നിലെത്തി. ഈ ഘട്ടത്തില്‍ എന്‍ഡിഎ ലീഗ് 259 ആയിരുന്നു. പിന്നീട് എന്‍ഡിഎ ലീഡ് നിലയില്‍ കേവലഭൂരിപക്ഷം കടന്ന് മുന്നിലെത്തി.

വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിലാണ്. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മുന്നിലാണ്. സ്മൃതി ഇറാനി പിന്നില്‍.  ഗുജറാത്തില്‍ അഞ്ച് സീറ്റുകളില്‍ ഇന്ത്യ സഖ്യം മുന്നേറുന്നു. മഹാരാഷ്ട്രയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

2019 ൽ എൻഡിഎയ്ക്ക് 352 സീറ്റാണ് ലഭിച്ചത്. ഇത്തവണയും എൻഡിഎ 350 സീറ്റിലധികം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്. ചില ഫലങ്ങൾ, എൻഡിഎ 400 കടക്കുമെന്നും പറയുന്നു.