Tuesday, April 30, 2024
spot_img
Home ന്യൂസ്‌ ഫീച്ചേർഡ് ന്യൂസ് 19 അംഗ മന്ത്രിസഭ; ഗണേഷ് കുമാര്‍ മന്ത്രിയാകില്ല

19 അംഗ മന്ത്രിസഭ; ഗണേഷ് കുമാര്‍ മന്ത്രിയാകില്ല

74
0

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ 25ന് വൈകിട്ട് നാലിന് അധികാരമേല്‍ക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.പി.എമ്മില്‍നിന്ന് 12 മന്ത്രിമാരും സി.പി.ഐയില്‍നിന്ന് നാല് മന്ത്രിമാരും ഉണ്ടാവും. ജനതാദള്‍, എന്‍.സി.പി കോണ്‍ഗ്രസ് എസ് എന്നിവയില്‍നിന്ന് ഓരോ മന്ത്രമാര്‍ ഉണ്ടാവും. സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി.പി.ഐക്കും ആയിരിക്കും.

മുന്നണിക്കൊപ്പം തിരഞ്ഞെടുപ്പില്‍ സഹകരിച്ച കേരളാ കോണ്‍ഗ്രസ് ബിയ്ക്ക് മന്ത്രിസ്ഥാനമുണ്ടാകില്ല. സീറ്റ് നേടാനായില്ലെങ്കിലും ഒപ്പം നിന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മുന്നണിയില്‍ തുടരും. 25ന് വൈകിട്ട് നാല് മണിയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് ചേരുന്ന മന്ത്രിസഭാ യോഗം തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. മന്ത്രമാരെക്കുറിച്ചും ബോര്‍ഡ് – കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളെക്കുറിച്ചും ധാരണ ആയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

വി.എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന മുന്നണി യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വിറളിപൂണ്ട് ആര്‍.എസ്.എസ് നടത്തിവരുന്ന ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രാദേശിക തലത്തില്‍ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാനുള്ള പ്രമേയം മുന്നണിയോഗത്തില്‍ അംഗീകരിച്ചതായും വൈക്കം വിശ്വന്‍ അറിയിച്ചു.

പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തും

എല്‍.ഡി.എഫ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തും. 25 പേഴ്‌സണല്‍ സ്റ്റാഫ് മതിയെന്നാണ് ധാരണം. 60 വയസിനുമേല്‍ പ്രായമുള്ളവരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തേണ്ടെന്നും ധാരണയായി. സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായി നടത്തും. പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പ്രവേശനം അനുവദിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here