സഹരാണ്‍പൂര്‍: രാജ്യത്തെ 125 കോടി ജനങ്ങളും എന്റെ കുടുംബാംഗങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തിനേയും ജാതിയേയും സമുദായത്തേയും വോട്ട് ബാങ്കിനേയും ബന്ധിപ്പിക്കുന്നത് നമ്മുടെ ഒരു പതിവ് രീതിയാണ്. എന്നെ സംബന്ധിച്ച് രാജ്യത്തെ 125 കോടി വരുന്ന ജനങ്ങളെല്ലാം എന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ്. അതില്‍ ജാതിയോ സമുദായമോ ഒരുവേര്‍തിരിവുമില്ല. ഉത്തര്‍പ്രദേശിലെ സഹരാണ്‍പൂറില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.പി.എ സര്‍ക്കാര്‍ രാജ്യത്തെ കട്ടുമുടിച്ചു. രണ്ട് വര്‍ഷം മുമ്പ് വരെ അഴിമതി മാത്രമായിരുന്നു വാര്‍ത്ത. തന്റെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളില്ലെന്നും മോദി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ മാറുകയാണ്. എന്നാല്‍ ചിലര്‍ മാത്രം മാറുന്നില്ല. സുതാര്യതയാണ് തന്റെ സര്‍ക്കാരിന്റെ മുഖമുദ്ര. 

കേന്ദ്ര സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 65 ആക്കി ഉയര്‍ത്തുമെന്നും മോദി പറഞ്ഞു.  തന്റെ സര്‍ക്കാരിനെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാര്‍ ചെയ്യുന്ന ഏത് കാര്യത്തിനും കണക്കുണ്ടാകുമെന്ന തികഞ്ഞ ബോധ്യമുണ്ട്. അത് മനസ്സിലാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരോട് തനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. എല്ലാ മാസത്തിലേയും ഒമ്പതാം തീയതി പാവപ്പെട്ട ഗര്‍ഭിണികളെ സൗജന്യമായി പരിശോധിക്കാനും അവര്‍ക്ക് സൗജന്യമായി മരുന്ന് നല്‍കാനും തയാറാകണം-മോദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here